Latest Videos

ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാന്‍ അനുമതി

By Web TeamFirst Published Oct 13, 2022, 10:59 PM IST
Highlights

ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്.

റിയാദ്: ഏത് പ്രായത്തിലുള്ള ആളുകൾക്കും ആൺതുണയില്ലാതെ വന്ന് സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകി. ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തില്‍ 65ല്‍ താഴെയാക്കിയ തീരുമാനമാണ് സൗദി സര്‍ക്കാര്‍ പിന്‍വലിച്ചത്. കേരളത്തില്‍ നിന്നടക്കം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ സഹായകമാകും.

ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. പ്രായപരിധി പിന്‍വലിക്കുന്നത് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സൗദിഹജ്ജ് മന്ത്രാലയം അറിയിച്ചു. പ്രായപരിധി കുറച്ചതോടെ നിരവധി പേര്‍ക്ക് ഹജ്ജിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. നേരത്തേ 70 വയസ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് വരാമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചു.  20 ലക്ഷത്തോളം പേര്‍ക്ക് ഓരോ വര്‍ഷവും ഹജ്ജിന് അവസരം ലഭിച്ചിരുന്നത് കൊവിഡ് അകലം പാലിക്കേണ്ടത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷമാക്കി സൗദി ഭരണകൂടം കുറച്ചിരുന്നു.

ഇതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തില്‍ നിന്ന് കുറഞ്ഞതോടെ ആനുപാതികമായി കേരളത്തിലും കുറഞ്ഞു.
12,000 ത്തോളം പേര്‍ വന്നിരുന്നത് 5,000 ആയി ചുരുങ്ങി. പ്രായപരിധി പിന്‍വലിച്ചതിനൊപ്പം പഴയ ക്വാട്ട പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. 2023 ജൂണ്‍ അവസാനമാണ് അടുത്ത ഹജ്ജ്.മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മസ്ജിദുല്‍ ഹറമിലും പരിസരങ്ങളിലും നടക്കുന്നത്. കൂടുതല്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാനാണിത്.

Read More - മക്കയിൽ കഅ്ബ പ്രദക്ഷിണത്തിനിടെ പാലിക്കേണ്ട പെരുമാറ്റ മര്യാദകൾ വ്യക്തമാക്കി അധികൃതര്‍

ഉംറ ബുക്കിങ്ങിനുള്ള ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണം; അറിയിപ്പുമായി മന്ത്രാലയം 

റിയാദ്: ഉംറ അനുമതിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ 'ഇഅ്തമര്‍ന'യില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ചില ഉപയോക്താക്കള്‍ക്ക് ഇഅ്തര്‍മനാ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ നിലവിലെ ആപ്ലിക്കേഷന്‍ ഡിലിറ്റ് ചെയ്തു വീണ്ടും ഡൗണ്‍ലോഡ് ചെയ്യുകയോ വേണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Read More - മക്കയില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനാനുമതി

click me!