പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്തില്‍ യുവാവ് സഹപാഠിയെ കഴുത്തറുത്ത് കൊന്നു

Published : Jun 21, 2022, 05:15 PM ISTUpdated : Jun 21, 2022, 05:21 PM IST
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്തില്‍ യുവാവ് സഹപാഠിയെ കഴുത്തറുത്ത് കൊന്നു

Synopsis

യുവതിയെ ആദ്യം സഹപാഠി അടിച്ചുവീഴ്‍ത്തുകയായിരുന്നു. റോഡിന് സമീപത്തെ നടപ്പാതയില്‍ തലയിടിച്ച് നിലത്തുവീണ യുവതിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. 

കെയ്റോ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്‍തില്‍ 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം.

യുവതിയെ ആദ്യം സഹപാഠി അടിച്ചുവീഴ്‍ത്തുകയായിരുന്നു. റോഡിന് സമീപത്തെ നടപ്പാതയില്‍ തലയിടിച്ച് നിലത്തുവീണ യുവതിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. പരിസരത്തുണ്ടായിരുന്നവരും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തി ഇയാളെ കീഴ്‍പ്പെടുത്തി പിന്നീട് പൊലീസിന് കൈമാറി. 

യൂണിവേഴ്‍സിറ്റിയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നാഇറ അഷ്റഫാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിച്ചു. പ്രതിയും സര്‍വകലാശാലയിലെ ഇതേ ഡ‍ിവിഷനിലെ വിദ്യാര്‍ത്ഥിയാണ്. ഇതാദ്യമായല്ല പ്രതി, കൊല്ലപ്പെട്ട യുവതിയെ ശല്യം ചെയ്‍തതെന്നും കണ്ടെത്തി. നേരത്തെയും പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെങ്കിലും ഓരോ തവണയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്‍തതോടെയാണ് കൊലപാതകത്തിന് മുതിര്‍ന്നത്.


അജ്‍മാന്‍: മുന്‍ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയെ യുഎഇയിലെ അജ്‍മാന്‍ കോടതി കുറ്റവിമുക്തയാക്കി. തന്നെ അപമാനിച്ചുവെന്നും സ്വകാര്യത ലംഘിച്ചെന്നും ആരോപിച്ചാണ് പ്രവാസി വനിത കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയായ 36 വയസുകാരിക്കെതിരെയായിരുന്നു ആരോപണം.

Read also: മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിലകപ്പെട്ട് ഗള്‍ഫില്‍ അനുഭവിക്കേണ്ടി വന്ന ദുരിത കഥകള്‍ പങ്കുവെച്ച് വീട്ടമ്മ

തന്നെ അപമാനിക്കുന്ന സന്ദേശങ്ങളും തന്റെ ചിത്രങ്ങളും ഒരു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്ന് വാട്സ്ആപിലൂടെ ലഭിച്ചുവെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്. വാട്സ്ആപിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ഇത്തരം സന്ദേശങ്ങള്‍ അയച്ചു. തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പരസ്യപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചു. എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ച ഇന്റര്‍നാഷണല്‍ നമ്പര്‍ കുറ്റാരോപിതയായ യുവതിയുടേതാണെന്ന് തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ ഇവരെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം