യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചു

Published : Jan 07, 2020, 07:00 PM IST
യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചു

Synopsis

ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ നോട്ടുകള്‍. എക്സ് റേ പരിശോധന നടത്തിയപ്പോള്‍ ബാഗില്‍ സംശയം തോന്നിയ ഇന്‍സ്‍പെക്ടര്‍ വിശദ പരിശോധന നടത്തുകയായിരുന്നു.

ദുബായ്: ദുബായ് വിമാനത്താവളത്തില്‍40 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തു. സന്ദര്‍ശക വിസയിലെത്തിയ 60 വയസുകാരനാണ് കള്ളനോട്ട് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായതെന്ന് യുഎഇയിലെ എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ നോട്ടുകള്‍. എക്സ് റേ പരിശോധന നടത്തിയപ്പോള്‍ ബാഗില്‍ സംശയം തോന്നിയ ഇന്‍സ്‍പെക്ടര്‍ വിശദ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വന്‍തുകയുടെ നോട്ടുകള്‍ കണ്ടെത്തിയത്. ഇത് പരിശോധനിച്ചപ്പോള്‍ മുഴുവന്‍ നോട്ടുകളും കള്ളനോട്ടുകളാണെന്ന് തിരിച്ചറിയുകയായിരുന്നു. തന്റെ സുഹൃത്തിന്റേതാണ് നോട്ടുകളെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിടിയിലായ വ്യക്തിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല
കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം, ഇന്ത്യക്കാരന് ദാരുണാന്ത്യം