
ദില്ലി: തലയിലെ വിഗ്ഗിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തയാളെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
30 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. തലമുടിയുടെ മുന്‍ഭാഗത്ത് കഷണ്ടി രൂപത്തില്‍ വടിച്ച ശേഷം ഉരുക്കിയ സ്വര്‍ണം ഒട്ടിച്ച് അതിന് മുകളില്‍ വിഗ്ഗ് വെച്ചായിരുന്നു യാത്രക്കാരന്‍ എത്തിയത്. അബുദാബിയില്‍ നിന്ന് ദില്ലിയിലെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ദേഹ പരിശോധന നടത്തുകയായിരുന്നു. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു പാക്കറ്റ് സ്വര്‍ണം വിഗ്ഗിനടിയിലും മറ്റ് രണ്ട് പാക്കറ്റുകള്‍ മലാശയത്തില്‍ വെച്ചുമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam