
അബുദാബി: കുടുംബ കലഹത്തിനിടെ ഭാര്യയെ കുത്തിക്കൊന്നയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ദേഷ്യം സഹിക്കാനാവാതെ നിരവധി തവണ കുത്തിയാണ് പ്രതി ഭാര്യയെ കൊന്നതെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന്‍ കൈമാറി.
സംഭവത്തിന് പിന്നാലെ ദമ്പതിമാര്‍ പരസ്പരം ക്ഷമ കാണിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കി. നടന്ന ദുഖകരമായ സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതിനൊപ്പം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പൊലീസ് ഉപദേശിക്കുന്നു. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനങ്ങളും കൗണ്‍സിലിങ് സെന്ററുകളും രാജ്യത്തുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam