പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു, വീട്ടിലെ കെട്ടിടത്തിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വൻ കള്ളനോട്ടടി, പ്രതി പിടിയിൽ

Published : Sep 27, 2025, 12:16 AM IST
 counterfeiting 20 dinar notes

Synopsis

വീട്ടിലെ കെട്ടിടത്തിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാജ നോട്ടുകളുണ്ടാക്കിയ പ്രതിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ 20 ദിനാറിന്‍റെ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരാൾ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് കീഴിലുള്ള കള്ളപ്പണം, വ്യാജരേഖാ കുറ്റകൃത്യങ്ങൾ നേരിടുന്ന വിഭാഗമാണ് പ്രതിയെ പിടികൂടിയത്.

ഖൈത്താൻ പൊലീസ് സ്റ്റേഷനിൽ പ്രദേശത്ത് കള്ളനോട്ടുകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

ചോദ്യം ചെയ്യലിൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകൾക്ക് പുറമെ വിവിധ ഗവർണറേറ്റുകളിലായി സമാനമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. സബാഹ് അൽ-അഹമ്മദ് സീ സിറ്റിയിലുള്ള തൻ്റെ കുടുംബത്തിൻ്റെ കെട്ടിടത്തിൽ വെച്ച് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് താൻ കള്ളനോട്ടുകൾ നിർമ്മിച്ചതെന്നും അവിടെ വലിയ അളവിൽ വ്യാജ കറൻസി സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടത്തിൽ കള്ളനോട്ട് നിർമ്മാണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ കണ്ടെത്തി. 20ലധികം പ്രിൻ്റിംഗ് മെഷീനുകൾ, സ്കാനറുകൾ, ഡസൻ കണക്കിന് മഷി, ചായങ്ങൾ, പേപ്പർ കട്ടറുകൾ, ഉപയോഗിക്കാൻ തയ്യാറായ ആയിരക്കണക്കിന് കള്ളനോട്ടുകൾ, നിർമ്മാണത്തിലിരിക്കുന്ന നൂറുകണക്കിന് നോട്ടുകൾ, വ്യാജ ലേബലുകൾ, രാസവസ്തുക്കൾ, മയക്കുമരുന്ന് ഉപകരണങ്ങൾ എന്നിവയെല്ലാം അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം