റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ഞായറാഴ്ച ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിൽ ഇന്ത്യയുടെ ‘ബ്രഹ്മോസ് പവലിയൻ’ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ആണ് പവലിയെൻറ ഉദ്ഘാടനം നിർവഹിച്ചത്.

റിയാദ്: സൗദി തലസ്ഥാന നഗരത്തിന് സമീപം മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ഞായറാഴ്ച ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിൽ ഇന്ത്യയുടെ ‘ബ്രഹ്മോസ് പവലിയൻ’ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ആണ് പവലിയെൻറ ഉദ്ഘാടനം നിർവഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രഹ്മോസ് മിസൈൽ സിസ്റ്റത്തിൽ അടുത്തിടെ ഉൾപ്പെടുത്തിയ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് ബ്രഹ്മോസ് ജോയിൻറ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ മക്സിചേവ് മന്ത്രിക്ക് വിശദീകരിച്ചു നൽകി. ആഗോള പ്രതിരോധ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ പ്രദർശനത്തിൽ ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് ആയുധശേഖരം വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.