നട്ടുനനച്ച് വളർത്തിയത് കഞ്ചാവ്; കയ്യോടെ പൊക്കി, 45 തൈകളും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു

Published : Apr 20, 2024, 04:17 PM IST
നട്ടുനനച്ച് വളർത്തിയത് കഞ്ചാവ്; കയ്യോടെ പൊക്കി, 45 തൈകളും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു

Synopsis

ഇയാളുടെ പക്കൽ നിന്ന് 45 കഞ്ചാവ് ചെടികളുടെ തൈകൾ, വിൽക്കാൻ തയ്യാറാക്കിയ നാല് കിലോഗ്രാം കഞ്ചാവ്, ഏകദേശം 37 കിലോഗ്രാം വിലപിടിപ്പുള്ള ലോഹങ്ങളും പണവും പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കഞ്ചാവ് ചെടി വളർത്തുകയും വിൽപ്പനയ്ക്കായി സംഭരിക്കുകയും ചെയ്തയാൾ കുവൈത്തിൽ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ പക്കൽ നിന്ന് 45 കഞ്ചാവ് ചെടികളുടെ തൈകൾ, വിൽക്കാൻ തയ്യാറാക്കിയ നാല് കിലോഗ്രാം കഞ്ചാവ്, ഏകദേശം 37 കിലോഗ്രാം വിലപിടിപ്പുള്ള ലോഹങ്ങളും പണവും പിടിച്ചെടുത്തു. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം സൂക്ഷിക്കാൻ തയ്യാറാക്കിയ ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത വസ്‌തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 

Read Also - കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെ; മുഴുവൻ സർവീസും സാധാരണ നിലയിലായെന്ന് എമിറേറ്റ്സ് എയർലൈൻസ്

രണ്ട് മാസത്തിനിടെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 16,000 പേര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് 16,000 പേര്‍ക്ക്. ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. രാജ്യത്തെ നീതിന്യായ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതേസമയം ഇക്കാലയളവില്‍ 8,033 പേര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്തു. ജനുവരിയില്‍ 6,642 പേര്‍ക്കും ഫെബ്രുവരിയില്‍ 9,006 പേര്‍ക്കുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരിയില്‍ 6,642 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ഫെബ്രുവരിയില്‍ 3,811 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ചെയ്തതായാണ് കണക്കുകള്‍. ചെക്ക് മടങ്ങുക, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, കുടുംബ പ്രശ്നം സംബന്ധിച്ച് നൽകിയ കേസുകൾ തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്ക് നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ