
കുവൈത്ത് സിറ്റി: കുവൈത്തില്‍ അല്‍സാല്‍മിയ പ്രദേശത്ത് പള്ളിയില്‍ നിന്ന് പുതിയ ഷൂസ് മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. ഈജിപ്ഷ്യന്‍ യുവാവിനെയാണ് സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തും.
തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പുതിയ ഷൂസെടുത്ത് ധരിച്ച് യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞത്. നേരത്തെ ഒന്നിലേറെ മോഷണം, വിശ്വാസ വഞ്ചനാ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് കണ്ടെത്തി. പ്രതി ഷൂസ് മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Read Also - ഓപ്പറേഷന്‍ സക്സസ്! വില കോടികള്‍; കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേർ അറസ്റ്റിൽ
കുവൈത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പ്രവാസികൾ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരിച്ചു. വഫ്ര ഫാംസ് റോഡിൽ വാഹനത്തിനകത്ത് ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
റെസ്ക്യൂ പോലീസ് പട്രോളിംഗ്, വഫ്ര പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ്, വഫ്ര ഫയർ സ്റ്റേഷൻ എന്നിവരെത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹ്ബൂല മേഖലയിൽ മോട്ടോർ സൈക്കിൾ മറിഞ്ഞാണ് അറബ് പൗരനായ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam