സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Nov 9, 2022, 8:46 PM IST
Highlights

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് സുരക്ഷാ സൈനികന്‍റെ വീഡിയോ യുവാവ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സൗദി യുവാവിനെയാണ് ഹായില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് സുരക്ഷാ സൈനികന്‍റെ വീഡിയോ യുവാവ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിപ്പിച്ച പ്രതി, സുരക്ഷാ സൈനികനെ അസഭ്യം പറഞ്ഞ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ യുവാവിന്‍റെ പക്കല്‍ നിന്നും ലഹരി ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പൊലീസ് അറിയിച്ചു. 

Read More- സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

സൗദി അറേബ്യയില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. സിഗ്നലുകളില്‍ നിലയുറപ്പിച്ച് മിനറല്‍ വാട്ടര്‍ കുപ്പികള്‍ വില്‍പ്പന നടത്തുകയും ഇതിന്‍റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പാകിസ്ഥാനികളും മറ്റൊരു സ്ഥലത്ത് പരോക്ഷമായി ഭിക്ഷാടനം നടത്തിയ ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ് മൂന്നുപേരുമെന്ന് പൊതുസുരക്ഷ വകുപ്പ് പറഞ്ഞു. ഭിക്ഷാടനം സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More - സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി അധികൃതര്‍

ഷാര്‍ജയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 1,111 യാചകരെ പിടികൂടി. വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ യാചകരില്‍  875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്‍റെ 80040, 901 എന്നീ നമ്പരുകള്‍ വഴി പൊതുജനങ്ങള്‍ നേരിട്ട് വിളിച്ച് അറിയിച്ചതിലൂടെയും കണ്‍ട്രോള്‍, പട്രോള്‍ സംഘങ്ങളുടെ ഫീല്‍ഡ‍് ക്യാമ്പയിനുകളിലൂടെയുമാണ് ഭിക്ഷാടകര്‍ പിടിയിലായത്.

click me!