
ദുബൈ: അപ്രതീക്ഷിതമായി ഭാഗ്യം കൈവരുന്നവരും നറുക്കെടുപ്പ് വിജയിക്കുന്നവരും സാധാരണയാണ്. എന്നാല്‍ രണ്ട് തവണ ഒരാളെ ഭാഗ്യം കടാക്ഷിച്ചാലോ? യുഎഇയിലാണ് ഒരു ഭാഗ്യശാലിക്ക് രണ്ട് വമ്പന്‍ സമ്മാനങ്ങള്‍ നേടാനായത്. അതും വെറും രണ്ട് വര്‍ഷം കൊണ്ട്.
അബുദാബിയില്‍ താമസിക്കുന്ന 64കാരനായ സിറിയക്കാരന്‍ മയീദ് ഹസ്സന്‍ ആണ് ഈ ഭാഗ്യശാലി. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ സീരീസ് 495 നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയില്‍ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് മയീദ് സമ്മാനം നേടിയത്.
മാര്‍ച്ച് 27ന് മയീദ് വാങ്ങിയ 2525 എന്ന ടിക്കറ്റ് നമ്പരിലൂടെ ഭാഗ്യം വീണ്ടും ഇദ്ദേഹത്തെ തേടിയെത്തി. രണ്ട് വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് മയീദ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടുന്നത്. 33 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇദ്ദേഹം കമ്പൈന്‍ഡ് ഗ്രൂപ്പ് കോൺട്രാക്ടിങ് കമ്പനിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ഒക്ടോബര്‍ 2023ല്‍ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1853 നറുക്കെടുപ്പില്‍ മെര്‍സിഡീസ് ബെന്‍സ് എസ്500 ആഢംബര കാറും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
Read Also - ആ വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ
ഒമ്പത് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയുടെ സ്ഥിരം ഉപഭോക്താവായ മയീദിന് മൂന്ന് മക്കളുണ്ട്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ മയീദ്, എല്ലാവര്‍ക്കും വിജയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ശരിക്കും ആളുകളുടെ ജീവിതം മാറ്റുമെന്നും പറഞ്ഞു.
മയീദിന് പുറമെ ഇന്ത്യക്കാരനായ സഞ്ജയ് ഘോഷും മില്ലെനിയം മില്ലനയര്‍ സീരീസ് 496 ല്‍ 3443 എന്ന ടിക്കറ്റ് നമ്പരിലൂടെ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കി. 57കാരനായ ഇദ്ദേഹം കൊല്‍ക്കത്ത സ്വദേശിയാണ്. മാര്‍ച്ച് 24ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam