
ദമാം: നോർക്ക റൂട്ട്സിന്റെ സൗജന്യ ആംബുലൻസ് സേവനം പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു. അസുഖ ബാധിതരായി വിദേശത്ത് നിന്നും എത്തുന്നവർക്ക് അവരുടെ വീടുകളിലേക്കോ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ ആംബുലൻസിൽ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ്. നാട്ടിലെ വിമാത്താവളങ്ങളില്‍ നിന്ന് വീടുകളിലേക്ക് മൃതദേഹം എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ച്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇവ ഏറെ ഗുണംചെയ്യുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.
ഒരു മാസം മുൻപ് ദമ്മാമിൽ മരിച്ച പത്തനംതിട്ട സ്വദേശി ക്രിസ്റ്റഫറിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് സൗദിയില്‍ നിന്ന് നാട്ടിലേക്കു കൊണ്ടുപോകും.തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം നോർക്കയുടെ സൗജന്യ ആംബുലസിലാണ് പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്നത്. പ്രവർത്തനം ആരംഭിച്ച ശേഷം പ്രവാസികളായ 14 പേരുടെ മൃതദേഹങ്ങളാണ് നോർക്ക റൂട്ട്സിന്റെ എമർജൻസി ആംബുലൻസ് സേവനം ഉപയോഗിച്ച് വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സൗജന്യമായി വീടുകളിൽ എത്തിച്ചത്.
ഈ സേവനം വിദേശത്തുനിന്നെത്തുന്ന രോഗികൾക്കും ലഭ്യമാകും. സൗജന്യ ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് നോർക്ക റൂട്സിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 425 3939 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണയത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍നിന്ന് ഉടന്‍തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേയ്ക് സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. പ്രവാസിയുടെ നാട്ടിലെ വസതിയില്‍നിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം രോഗിയെതിരിച്ച് വീട്ടില്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam