
അബുദാബി: അബുദാബിയില്‍(Abu Dhabi) വാഹനാപകടത്തില്‍ (vehicle accident)ഗുരുതരമായി പരിക്കേറ്റ ഏഷ്യന്‍ വംശജനെ അബുദാബി പൊലീസിന്റെ ഏവിയേഷന്‍ വിഭാഗം എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ ശൈഖ് ഷഖ്ബൂത് മെഡിക്കല്‍ സിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി.
സൈ്വയ്ഹാന്‍ റോഡില്‍ മുപ്പതുകാരനായ ഏഷ്യന്‍ വംശജന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ക്ഷീണവും തളര്‍ച്ചയും മൂലം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. കാറില്‍ സഞ്ചരിച്ച മറ്റ് രണ്ടുപേര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതായി അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇവര്‍ക്ക് എയര്‍ ആംബുലന്‍സ് ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഉറക്കം വന്നാല്‍ വാഹനം വഴിയോരത്ത് മാറ്റി നിര്‍ത്തിയിട്ട് ഉറങ്ങണമെന്നും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam