ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published May 2, 2024, 10:55 AM IST
Highlights

അപകട വിവരം അറിയിച്ചു കൊണ്ട് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ കോള്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി.

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു. സ്വദേശി യുവാവാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. 

രാവിലെ 4.30ഓടെയായിരുന്നു അപകടം. അപകട വിവരം അറിയിച്ചു കൊണ്ട് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ കോള്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടിരുന്നു. മൃതദേഹം അല്‍ ദൈദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read Also - യുഎഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

ട്രാഫിക് നിയമലംഘനം; ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎഇയുടെ ഈ തീരുമാനം. 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പിഴകള്‍ റദ്ദാക്കാനാണ് തീരുമാനം.

ഈ മാസം 22ന് ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഒമാന്‍ സുല്‍ത്താന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്യാനുമായി ഒമാന്‍ സുല്‍ത്താന്‍​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നും തീ​രു​മാ​നമെടുത്തിരുന്നു.

129 ശ​ത​കോ​ടി ദി​ർ​ഹ​ത്തിന്‍റെ നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ത്തി​ന്​ ക​രാ​റി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മറ്റുമായി നിരവധി​ ഒ​മാ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും യുഎഇ​യി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. ഇതില്‍ പ​ല​ർ​ക്കും ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ല​ഭി​ക്കാ​റു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സമാകുകയാണ് പുതിയ പ്രഖ്യാപനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!