യുഎഇയില്‍ വാഹനാപകടം; യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്

Published : Nov 08, 2021, 02:27 PM IST
യുഎഇയില്‍ വാഹനാപകടം; യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്

Synopsis

ഞായറാഴ്‍ച രാത്രി  യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ (Road accident in UAE) യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു (One died and One injured). ഉമ്മുല്‍ഖുവൈനില്‍ (Umm Al Quwain) ഞായറാഴ്‍ച രാത്രിയായിരുന്നു ദാരുണമായ അപകടമുണ്ടായത്. മരണപ്പെട്ടയാള്‍ അറബ് വംശജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. വാഹനം പലതവണ കീഴ്‍മേല്‍ മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‍ച രാത്രി 10.50നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. വാഹനം തലകീഴായി മറിഞ്ഞുവെന്നും വാഹനത്തിനുള്ളില്‍ രണ്ട് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ പൊലീസ്, രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തേക്ക് കുതിച്ചു. അപകടമുണ്ടായ സമയത്ത് തന്നെ യുവാവ് മരണുപ്പെട്ടിരുന്നു. 
ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. റോഡിലെ വേഗപരിധി ശ്രദ്ധിക്കുന്നതിന് പുറമെ വാഹനം ഓടിക്കുമ്പോള്‍ പൂര്‍ണശ്രദ്ധയും ഡ്രൈവിങിലായിരിക്കണമെന്നും ഇടയ്‍ക്ക് ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കില്‍ വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ച.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ