യുഎഇയില്‍ 11-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു; ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്യുന്നു

By Web TeamFirst Published Jan 8, 2023, 11:59 PM IST
Highlights

മരണ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. 

ഷാര്‍ജ: യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്‍ദയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചയാളെക്കറിച്ചുള്ള വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടട്ടില്ല. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ആഫ്രിക്കക്കാരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചെന്ന വിവരം ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സും സ്ഥലത്തെത്തി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മരണ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണപ്പെട്ട വ്യക്തിക്കൊപ്പം ഒരേ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ആളുകളെ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസ് ചോദ്യം ചെയ്‍തുവരികയാണ്.

Read also: സൗദി അറേബ്യയില്‍ അപകടത്തില്‍പെട്ട ഇന്ധന ടാങ്കറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം

ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്
മസ്കറ്റ്: ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മസ്‍കറ്റ് ഗവര്‍ണറേറ്റിൽ ഖുറയ്യാത്ത് വിലായത്തിലെ മലമുകളില്‍ നിന്നും വീണയാളെ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. 

Read also: കാണാതായ വാച്ച് ഒരു വര്‍ഷത്തിന് ശേഷം തിരികെയേല്‍പ്പിച്ച് യുവതിക്ക് ദുബൈ പൊലീസിന്റെ 'സര്‍പ്രൈസ്'

click me!