
ദുബായ്: സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്സ് ഐ.ഡിയും മറ്റ് രേഖകളുമായി പരീക്ഷയെഴുതാനെത്തിയ ഇയാളെ ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും പാകിസ്ഥാന്‍ പൗരന്മാരാണ്.
1000 ദിര്‍ഹം പ്രതിഫലം വാങ്ങിയാണ് താന്‍ ഡ്രൈവിങ് ടെസ്റ്റ് എഴുതാനെത്തിയതെന്ന് ഇയാള്‍ പൊലീസിനോടും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോടും സമ്മതിച്ചു. ബര്‍ ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡ്രൈവിങ് പരീക്ഷയിലെ തിയറിറ്റിക്കല്‍ ടെസ്റ്റിനാണ് ഇയാള്‍ സുഹൃത്തിന് പകരമെത്തിയത്. എന്നാല്‍ കൊണ്ടുവന്ന രേഖകളിലുണ്ടായിരുന്ന ഫോട്ടോകള്‍ക്ക് ഇയാളുമായി സാമ്യമില്ലെന്ന് സ്കൂള്‍ ജീവനക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് മാനേജരുടെ അടുത്ത് എത്തിക്കുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് മനസിലായതോട സുഹൃത്തും സ്ഥലത്തെത്തി.
ഇരുവരേയും കണ്ടപ്പോള്‍ തന്നെ ആള്‍മാറാട്ടത്തിനുള്ള ശ്രമമായിരുന്നെന്ന് ജീവനക്കാര്‍ക്ക് മനസിലായി. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. കേസില്‍ ഡിസംബര്‍ 24ന് ദുബായ് പ്രാഥമിക കോടതി വിധി പറയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam