
കുവൈത്ത് സിറ്റി: കുവൈത്തിൽ വീസ മാറ്റത്തിന് നിരോധനം വരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസ മാറ്റത്തിന് മൂന്ന് വർഷത്തെ നിരോധനം കൊണ്ടുവരാനാണ് കുവൈത്ത് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് വീസകച്ചവടം, മനുഷ്യ കച്ചവടം എന്നിവ തടയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കുവൈത്തിന്‍റെ നടപടി.
രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി പുതിയതായി എത്തുന്ന പ്രവാസികൾക്കാണ് മൂന്ന് വർഷത്തെ വിസാ മാറ്റ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.നിലവിൽ കുവൈത്തിലെത്തുന്ന പ്രവാസികൾക്ക് ഒരു വർഷത്തിന് ശേഷം വീസ മാറ്റി മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുമതിയുണ്ട്.
നേരത്തെ പൊതു മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേയ്ക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴിൽ മാറ്റത്തിന് മാനവ വിഭവശേഷി വകുപ്പ് മാനദണ്ഡം നിശ്ചയിച്ചിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പൊതുമേഖലയിൽ ജോലി ചെയ്യാൻ സിവിൽ സർവ്വീസ് കമ്മീഷന്‍റെ അനുമതി ആവശ്യമാണ്. അതുപോലെ പൊതുമേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് ജോലി മാറണമെങ്കിൽ സ്ഥാപനത്തിന് തൊഴിലാളിയുടെ സേവനം അനിവാര്യമാണെന്ന് തൊഴിലുടമ സാക്ഷ്യപത്രം സമർപ്പിക്കണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam