കൊവിഡ് വാക്സിന്റെ രണ്ടാം ബാച്ച് ഒമാനിലെത്തിച്ചു; ഇതുവരെ വാക്സിനെടുത്തത് പതിനയ്യായിരത്തിലധികം പേര്‍

By Web TeamFirst Published Jan 11, 2021, 5:40 PM IST
Highlights

1,700 ഡോസ് വാക്സിനാണ് രണ്ടാം ഘട്ടത്തില്‍ കൊണ്ടുവന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇതിനോടകം 15,000ല്‍ അധികം പേർ  കൊവിഡ്  പ്രതിരോധ വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

മസ്‍കത്ത്: കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11,700 ഡോസ് വാക്സിനാണ് കൊണ്ടുവന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇതിനോടകം 15,000ല്‍ അധികം പേർ  കൊവിഡ്  പ്രതിരോധ വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഡയാലിസിന് വിധേയമാകുന്നവര്‍, ഗുരുതര ശ്വാസകോശ രോഗങ്ങളുള്ളവര്‍, ആസ്‍ത്മ, പ്രമേഹം തുടങ്ങിയ തുടങ്ങിയ രോഗങ്ങളുള്ളവര്‍ 65 വയസിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന.  തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള ജോലി ചെയ്യുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രാജ്യത്തില്‍ ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിവരികയാണ്. 

click me!