
ദുബായ്: ഒപ്പം താമസിച്ചിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഏഷ്യക്കാരനെതിരെ ദുബായില്‍ നടപടി. എന്നാല്‍ വീട്ടിലെ മേശ വൃത്തിയാക്കുന്നതിനിടെ യുവതിയെ താന്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതാണെന്നാണ് ഇയാള്‍ പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. 33 വയസുള്ള ഫിലിപ്പൈന്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.
പരാതിക്കാരിയും ഭര്‍ത്താവും ഉള്‍പ്പെടെ ഏതാനും പേര്‍ ഒരുമിച്ച് ഒരു വില്ലയിലാണ് താമസിച്ചുവന്നിരുന്നത്. യുവതി വീടിന്റെ അടുക്കളയിലേക്ക് പോയപ്പോള്‍ പ്രതി അവിടിരുന്ന് മദ്യപിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കടന്നുപിടിച്ചുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ഉടന്‍ തന്നെ തന്റെ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് പ്രതിയോട് കയര്‍ക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
കേസ് ചൊവ്വാഴ്ച ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു. സംഭവ സമയത്ത് താന്‍ മദ്യലഹരിയിലാണെന്ന് പ്രതി പ്രോസിക്യൂഷനോട് സമ്മതിച്ചു. എന്നാല്‍ യുവതിയെ സ്പര്‍ശിച്ചത് ബോധപൂര്‍വമായിരുന്നില്ലെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇയാള്‍ പറഞ്ഞു. മദ്യപിച്ചതിനും പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam