Latest Videos

യുഎഇയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; രക്ഷപ്പെടാനായി താഴേക്ക് ചാടിയ വിദേശി മരിച്ചു

By Web TeamFirst Published Apr 5, 2024, 4:09 PM IST
Highlights

തീപിടിത്തത്തെ കുറിച്ച് രാത്രി 10 മണിക്കാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അഗ്നിശമനസേന സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

ഷാര്‍ജ: ഷാര്‍ജയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടിയയാള്‍ മരി്ചചു. ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കന്‍ പൗരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ 38 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ കുറിച്ച് രാത്രി 10 മണിക്കാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അഗ്നിശമനസേന സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അധികൃതര്‍ കൃത്യസമയത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കിലും തീപിടിത്തം മൂലം ശ്വാസംമുട്ടലുണ്ടായ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Read Also -  15 വർഷമായി ലുലുവിൽ ജോലി, ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല; ഒന്നരക്കോടിയുമായി കടന്ന പ്രതിയെ കുടുക്കി പൊലീസ്

പള്ളിയിലെ പ്രാര്‍ത്ഥനാ മുറിയിൽ നിന്നും കരച്ചിൽ; ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ 

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് 1ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഇക്കാര്യം ഉടന്‍ ഷാര്‍ജ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പട്രോള്‍ കാറും ആംബുലന്‍സും സ്ഥലത്തെത്തി.

കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ ഐസിയുവിലാണ്. കുഞ്ഞിന് ആവശ്യമായ ചികിത്സയും പരിചരണവും ആശുപത്രിയില്‍ നല്‍കുന്നുണ്ടെന്നും ശിശു സംരക്ഷണ സമിതിക്ക് കൈമാറും മുമ്പ് വാക്‌സിനേഷനുകളും മെഡിക്കല്‍ ചെക്ക് അപ്പും പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!