
റിയാദ്: സൗദി അറേബ്യയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സൗദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ജിസാനിലാണ് സംഭവം ഉണ്ടായത്.
വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ജിസാനിലെ ഒരു ഗ്രാമത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ ബന്ധുക്കളെയും ചോദ്യം ചെയ്ത് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളുടെ സ്വദേശമോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.
സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു
സൗദിയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കൾ മരണപ്പെട്ടു. അപകടത്തില്‍ മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മക്ക നഗര പ്രാന്തത്തിൽ ലൈത്ത് - ഗമീഖ റോഡിൽ ആണ് അപകടം.
മക്കയില്‍ ലൈത്ത് - ഗമീഖ റോഡിലെ സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമങ്ങൾ തുടരുന്നതായി അറിയിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇതേ റോഡില്‍ തന്നെ അപകടമുണ്ടായത്. സ്വദേശി യുവാക്കൾ ആണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബഹ്റൈനില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു
അപകടങ്ങൾ പതിവായ ഈ റോഡിൽ അപകടങ്ങൾക്ക് തടയിടാൻ അടിയന്തര പോംവഴികൾ ഉണ്ടാക്കണമെന്ന് ദീർഘ കാലമായി ഇവിടെയുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്. ഒമാനില്‍ നിന്ന് ഉംറക്ക് എത്തിയ തീർത്ഥാടകരുടെ ബസ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. രണ്ട് പേരാണ് ഈ അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam