
തിരുവനന്തപുരം: ജനിച്ചു വളര്‍ന്ന നാടുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുകയാണ് മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം. തിരുവനന്തപുരത്ത് ജനിച്ച് എത്യോപ്യയില്‍ താമസമാക്കിയ അദ്ദേഹത്തിന് ഇപ്പോള്‍ സഹോദരിയല്ലാതെ മറ്റൊരു ബന്ധുവില്ല. ജന്മനാടുമായി അറ്റുപോയ ബന്ധം കൂട്ടിച്ചേര്‍ക്കാനുള്ള ആഗ്രഹവുമായി ബന്ധുക്കളെ തിരയുകയാണ് മത്യാസ് ഏബ്രഹാം. ഇക്കാര്യം അറിയിച്ചുകൊണ്ട് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും പൊതുജനാരോഗ്യ വിദഗ്ധനും ലോകാരോഗ്യ സംഘടനയിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഡോ. ലാൽ സദാശിവൻ ആണ് (എസ്.എസ് ലാൽ) ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
'പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുളള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല'- കുറിപ്പില്‍ പറയുന്നു.
ഡോ. എസ് എസ് ലാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു !
എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം.
തിരുവനന്തപുരത്ത് പാളയത്ത് ജനിച്ചു. ആറ് മാസം പ്രായമുളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുളള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല.
അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്ത്കാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി.
പാളയത്ത് വെസ്റ്റ് എൻഡ് ടെയ്ലേഴ്സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്. ആരെങ്കിലും അന്വേഷിക്കുകയാണെങ്കിൽ തരാൻ ഇമെയിലും എനിക്ക് തന്നിട്ടുണ്ട്.
Read More - യുഎഇ - ഇന്ത്യ യാത്ര, പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ