
മസ്കറ്റ്: ഒമാനിലെ മസ്കറ്റില്‍ അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ മണ്ഡല മഹോത്സവവും അയ്യപ്പൻ വിളക്കും സംഘടിപ്പിച്ചു. മസ്‌കറ്റിലെ ദാർ സൈറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താൽക്കാലികമായി ഒരുക്കിയ ക്ഷേത്രത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരാണ് പൂജകളിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത്.
അയ്യപ്പസേവാസമതി അംഗങ്ങളുടെ നേതൃത്വത്തിൽ നാമജപം, പഞ്ച വാദ്യം, ദീപാരാധന, അത്താഴ പൂജ എന്നിവയും നടന്നു. അത്താഴ പൂജയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി പുഷ്പാഭിഷേകവും സംഘാടകർ ഒരുക്കിയിരുന്നു. പടി പൂജയ്ക്കു ശേഷം ഹരിവരാസനത്തോടുകൂടി നടയടക്കുകയും ചെയ്തു. ഇത് ഏഴാം തവണയാണ് മസ്കറ്റിൽ മണ്ഡല മഹോത്സവവും അയ്യപ്പൻ വിളക്കും സംഘടിപ്പിക്കുന്നത്.
Read More - ഒമാനില്‍ ബുധനാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യത
കനത്ത മഴ; മസ്കറ്റിൽ ഗതാഗതം തടസ്സപ്പെട്ടു
മസ്കറ്റ്: കനത്ത മഴയെത്തുടർന്ന് മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഗതാഗതം തടസ്സപ്പെട്ടു. അഖബത്ത് ബൗഷർ-അമേറാത്ത് റോഡിൽ വാഹനങ്ങൾ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് പ്രസ്താവനയിൽ പറയുന്നു.
അൽ ഖുവൈർ , ഖുറം എന്നി ഫ്ലൈ ഓവറിനു താഴെ കൂടിയുള്ള വാഹനഗതാഗതം അടച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖുവൈർ, ഖുറം, സീബ്, മബേല എന്നിവിടങ്ങളിൽ കനത്ത മഴ തുടരുന്നതായും അറിയിപ്പിൽ പറയുന്നു.
Read More - ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിലെത്തി; പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവ്
മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മുതൽ ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. മസ്‌കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam