
ജിദ്ദ: നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാറിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ് സൗദിയില്‍ സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. ജിദ്ദയിലെ ഒരു കടയ്ക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം. കാറിന്റെ ഡിക്കിയില്‍ ചില സാധനങ്ങള്‍ വെയ്ക്കുന്നതിനിടെയാണ് പിന്നിലൂടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. തലനാരിഴ വ്യത്യാസത്തിലാണ് ഡ്രൈവര്‍ ഒഴിഞ്ഞുമാറിയത്. ഇടിച്ചുകയറിയ കാര്‍ അതിന്റെ ആഘാതത്തില്‍ വാഹനത്തെ അല്‍പദൂരം മുന്നിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അത്ഭുതകരമായി മരണമുഖത്ത് നിന്ന് രക്ഷപെടുന്ന ആ സിസിടിവി ദൃശ്യങ്ങള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam