പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവ്

Published : Aug 23, 2022, 02:22 PM ISTUpdated : Aug 23, 2022, 03:11 PM IST
പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവ്

Synopsis

സ്‌കൂളില്‍ വലിയ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘവും ഈജിപ്ത് സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.

കെയ്‌റോ: പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരമായി സ്‌കൂളിന് തീകൊളുത്തി യുവാവ്. ഈജിപ്തിലാണ് സംഭവം. ഈജിപ്ത് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാല് ദിവസത്തേക്ക് ജയിലിലടച്ചതായി ഗര്‍ബിയ ഗവര്‍ണറേറ്റ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളില്‍ വലിയ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘവും ഈജിപ്ത് സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രിന്‍സിപ്പാളിന്‍റെയും ടീച്ചര്‍മാരുടെയും ഉള്‍പ്പെടെ രണ്ട് മുറികള്‍ കത്തി നശിച്ചു. 

ദുബൈയിലെ അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ പൊലീസ് നടപടി; 870 പേര്‍ അറസ്റ്റില്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്തിടെ യുവാവിന്റെ പ്രതിശ്രുത വധു വാര്‍ഷിക പരീക്ഷകളില്‍ തോറ്റതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിലും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലും പ്രതിയായ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരമായാണ് സ്‌കൂളിന് തീയിട്ടതെന്ന് ഇയാള്‍ പറഞ്ഞു. 

പുരാവസ്തുക്കള്‍ തേടി വീടിനുള്ളില്‍ കുഴിയെടുത്ത ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കെയ്‌റോ: പുരാവസ്തുക്കള്‍ തിരിഞ്ഞ് വീടിനുള്ളില്‍ കുഴിയെടുത്ത ദമ്പതികള്‍ക്ക് കുഴിയില്‍ വീണ് മരിച്ചു. ഈജിപ്തിലാണ് സംഭവം ഉണ്ടായത്. പുരാവസ്തുക്കള്‍ ഉണ്ടെന്ന ധാരണയില്‍ വീടിനുള്ളില്‍ വലിയ കുഴി നിര്‍മ്മിക്കുകയായിരുന്നു ഈ കുഴിയില്‍ വീണാണ് ഭര്‍ത്താവും ഭാര്യയും മരിച്ചത്.

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

ഗിസ നഗത്തിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. 55കാരന്റെയും 40കാരിയായ ഭാര്യയുടെയും മൃതദേഹങ്ങള്‍ കുഴിയില്‍ കണ്ടെത്തി. പഴക്കച്ചവടക്കാരനായ ഇയാളും ഭാര്യയും ചേര്‍ന്ന് വീടിനുള്ളില്‍ വലിയ കുഴി നിര്‍മ്മിക്കുകയായിരുന്നു. ഒരു നില വീട്ടില്‍ രണ്ട് കുഴികളാണ് ഇത്തരത്തില്‍ ഇവര്‍ നിര്‍മ്മിച്ചത്. ഇതില്‍ കിടപ്പുമുറിയില്‍ നിര്‍മ്മിച്ച കുഴിയില്‍ ദമ്പതികള്‍ വീഴുകയും മരണപ്പെടുകയമായിരുന്നെന്ന് ഇവരുടെ മകന്‍ പൊലീസിനോട് വെളിപ്പെടുത്തി.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു