Asianet News MalayalamAsianet News Malayalam

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ കഴുത്തിന് മുറിവേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് കുടുംബം ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമായി.

Iraqi killed his brother  in dispute over Wi-Fi password
Author
Bagdad, First Published Aug 13, 2022, 8:54 PM IST

ബാഗ്ദാദ്: ഇറാഖില്‍ വീട്ടില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹോദരനെ കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ കഴുത്തിന് മുറിവേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് കുടുംബം ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമായി. വൈ ഫൈ പാസ് വേഡ് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ലോക്കല്‍ പൊലീസ് കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തുകയും ശേഷം ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

മദ്യപിച്ച് റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും


തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയ്‍ക്കടിച്ച് മുറിവേല്‍പ്പിച്ചുു; ഭാര്യയ്‍ക്ക് ജയില്‍ ശിക്ഷ 

റിയാദ്: സൗദി അറേബ്യയില്‍ തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയ്‍ക്കടിച്ച് മുറിവേല്‍പ്പിച്ച ഭാര്യയ്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി. കുടുംബ കലഹത്തിനിടെയുണ്ടായ വഴക്കിനിടെയായിരുന്നു സംഭവം. അടിയേറ്റ ഭര്‍ത്താവിന്റെ തലയില്‍ പത്ത് തുന്നലുകള്‍ വേണ്ടിവന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

കൂട്ടുകാരി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ ടാക്സിയില്‍ പോകാന്‍ ഭാര്യ ഒരുങ്ങിയപ്പോള്‍ ഭര്‍ത്താവ് ഇത് വിലക്കി. ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണം ടാക്സിയില്‍ നിന്ന് യുവതി പുറത്തിറങ്ങി. ക്ഷുഭിതയായി തിരികെ വീട്ടില്‍ കയറിയ അവര്‍, മുന്നില്‍ കണ്ട ഗ്ലാസ് എടുത്ത് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായെന്നും അത് ഭേദമാക്കാനായി 10 തുന്നലുകള്‍ ഇടേണ്ടിവന്നുവെന്നും 15 ദിവസത്തിലേറെ സമയമെടുത്തുവെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കടം വാങ്ങിയ പണത്തിന്റെ പേരില്‍ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസിക്ക് ജീവപര്യന്തം

കേസ് അന്വേഷണത്തിനിടെ ചോദ്യം ചെയ്‍തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു. തര്‍ക്കത്തിനിടെയാണ് ഇത്തരമൊരു സംഭവമുണ്ടാതെന്നായിരുന്നു യുവതിയുടെ വാദം. കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് ജഡ്ജി നിര്‍ദേശിച്ചെങ്കിലും ഭര്‍ത്താവ് വഴങ്ങിയില്ല. തുടര്‍ന്നാണ് ഇവരെ ആറ് ദിവസത്തെ ജയില്‍ ശിക്ഷയ്‍ക്ക് വിധിച്ചത്. 


 

Follow Us:
Download App:
  • android
  • ios