അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു; സ്വദേശി പൗരനെതിരെ കൊലക്കുറ്റത്തിന് കേസ്

Published : Aug 08, 2019, 11:08 AM IST
അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു; സ്വദേശി പൗരനെതിരെ കൊലക്കുറ്റത്തിന് കേസ്

Synopsis

അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ മുബാറക് അല്‍ കബീല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഇന്ത്യന്‍, ബംഗ്ലാദേശ് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് സിറ്റി: മൂന്ന് പ്രവാസികള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ സ്വദേശി പൗരനെതിരെ കുവൈത്ത് അധികൃതര്‍ നിയമനടപടി തുടങ്ങി. 21കാരനായ സ്വദേശി യുവാവ് അമിതവേഗതയില്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ജോലി സ്ഥലത്തേക്കുള്ള വാഹനം കാത്തുനില്‍ക്കുകയായിരുന്ന പ്രവാസികള്‍ക്ക് നേരേയാണ് കാര്‍ പാഞ്ഞുകയറിയത്.

അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ മുബാറക് അല്‍ കബീല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഇന്ത്യന്‍, ബംഗ്ലാദേശ് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘത്തിലെ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കാറോടിച്ച സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ