
കെയ്‌റോ: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഈജിപ്തിലാണ് സംഭവം. 60കാരനായ ഈജിപ്ത് സ്വദേശിയെ മകളുടെ പ്രതിശ്രുത വരന്‍ കൂടിയായ യുവാവാണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മധ്യവയസ്‌കന്റെ നെഞ്ചിലും കഴുത്തിലും വയറ്റിലുമടക്കം 60 തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതിയായ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യത്തിന് പിന്നാലെ യുവാവും വഴക്കില്‍ ഉള്‍പ്പെടെ മറ്റ് 11 പേരും അറസ്റ്റിലായി.
ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
മൊറോക്കോ: ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മൊറോക്കോയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. സമാന രീതിയില്‍ ഈ വര്‍ഷം ആദ്യം 32 മീറ്റര്‍ ആഴമുള്ള ഉപേക്ഷിക്കപ്പെട്ട കുഴിയില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ടിരുന്നു. നാല് ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന് കുട്ടിയെ പുറത്തെടുക്കാനായത്. നൂറു മീറ്ററോളം പാറ തുരന്നാണ് കുട്ടിക്ക് അരികിലെത്തിയത്. കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവ്
സൗദിയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
റിയാദ്: സൗദി അറേബ്യയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സൗദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ജിസാനിലാണ് സംഭവം ഉണ്ടായത്.
ജിസാനിലെ ഒരു ഗ്രാമത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ദമ്പതികളുടെ സ്വദേശമോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ദമ്പതികളുടെ ബന്ധുക്കളെയും ചോദ്യം ചെയ്ത് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam