
ദുബൈ: ദുബൈയിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കിയത് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണെന്ന് റിപ്പോര്‍ട്ട്. ഇളയ മകന്‍ ആനന്ദിന് വേണ്ടിയാണ് ദുബൈയിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കിയതെന്നാണ് 'ഇക്കണോമിക്സ് ടൈംസ്' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
80 ദശലക്ഷം ഡോളര്‍, ഏകദേശം 30 കോടി ദിര്‍ഹ(650 കോടി രൂപ)ത്തിനാണ് പാം ജുമൈറയിലെ ബീച്ചിനോട് ചേര്‍ന്ന ആഢംബര വില്ല വില്‍പ്പന നടത്തിയത്. ഇക്കാര്യത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനി പ്രതികരിച്ചിട്ടില്ല. ദുബൈയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടാണിത്. പാം ജുമൈറയുടെ വടക്കു ഭാഗത്ത് ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്ന വില്ലയില്‍ 10 ബെഡ്‌റൂമുകളും സ്വകാര്യ സ്പായും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകളുമുണ്ട്.
ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍
ദുബൈ: ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കവെയാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാകുക. അതേസമയം ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.
ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയെന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും ആവര്‍ത്തിക്കും. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാം. ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പൊതുവെ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഉയരുന്ന സമയാണിത്.
'എണ്ണി മടുക്കാന്‍' റോഡില്‍ കുഴികളില്ല; സ്മാര്‍ട്ട് സംവിധാനവുമായി ദുബൈ
ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ