
ദുബൈ: ദുബൈയിലെ നൈറ്റ് ക്ലബ്ബില്‍ വെച്ച് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും. 32 വയസുകാരനായ ഗള്‍ഫ് പൗരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് തന്റെ കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരിലായിരുന്നു ഇയാള്‍ സുഹൃത്തിനെ ആക്രമിച്ചത്.
ഇക്കഴിഞ്ഞ ജൂണില്‍ അല്‍ ബര്‍ഷയിലെ ഒരു ഹോട്ടലില്‍ ആയിരുന്നു കേസിന് ആധാരമായ സംഭവം. ഇവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡാണ് സംഭവം ദുബൈ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. കുത്തേറ്റയാള്‍ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇടതു കൈയില്‍ പ്രതി നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് മൊഴി നല്‍കിയത്.
തന്റെ കാമുകിയുമായി സുഹൃത്ത് അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്ത് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരനും പരിസരത്തുള്ള മറ്റുള്ളവരും സ്ഥലത്തെത്തി പ്രതിയെ പിടിച്ചുമാറ്റുന്നത് വരെ ആക്രമണം തുടര്‍ന്നു. മാരകമായി മുറിവേറ്റ യുവാവിന് 20 ദിവസം കഴിഞ്ഞാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിച്ചതെന്ന് കേസ് രേഖകള്‍ പറയുന്നു.
ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടെ താന്‍ നേരത്തെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തി പുറത്തെടുത്ത് കുത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. എന്നാല്‍ പരിക്കേറ്റ യുവാവ് തന്റെ കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മറ്റൊരാളുടെ സഹായത്തോടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ ആരോപിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.\
Read also: നിരവധി പ്രവാസികളെ അടിച്ചുവീഴ്ത്തി പണം തട്ടിയ സംഘത്തെ പൊലീസ് പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam