Asianet News MalayalamAsianet News Malayalam

നിരവധി പ്രവാസികളെ അടിച്ചുവീഴ്ത്തി പണം തട്ടിയ സംഘത്തെ പൊലീസ് പിടികൂടി

ആളുകളെ അടിച്ചുവീഴ്‍ത്തിയ ശേഷം അവരുടെ കൈവശമുള്ള പണവും പഴ്‍സും ബാങ്ക് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ഉടനീളം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

Gang arrested for mugging and assaulting expats in Bahrain
Author
First Published Nov 9, 2022, 11:05 AM IST

മനാമ: ബഹ്റൈനില്‍ നിരവധി പ്രവാസികളെ അടിച്ചുവീഴ്‍ത്തി പണം കൊള്ളയടിച്ച നാലംഗ സംഘം അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘാംഗങ്ങളെല്ലാം 18നും 39നും ഇടയില്‍ പ്രായമുള്ളവരാണ്. തട്ടിപ്പുകാര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നിരവധി പ്രവാസികളില്‍ നിന്ന് ഇവര്‍ പണവും മറ്റ് സാധനങ്ങളും കൊള്ളയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആളുകളെ അടിച്ചുവീഴ്‍ത്തിയ ശേഷം അവരുടെ കൈവശമുള്ള പണവും പഴ്‍സും ബാങ്ക് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ഉടനീളം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു ആദ്യ നടപടി. പിന്നീട് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read also: സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി അധികൃതര്‍

ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്.

15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ - രമ്യ. മക്കള്‍ - സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.

Read also: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Follow Us:
Download App:
  • android
  • ios