വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചു, കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന യുവാവിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി, സംഭവം കുവൈത്തിൽ

Published : Aug 10, 2025, 05:27 PM IST
police vehicle light

Synopsis

സാധാരണക്കാരെയും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ റാഖയിൽ കത്തി കാട്ടി വഴിയാത്രക്കാരെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിച്ച ഒരു കുവൈത്തി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സാധാരണക്കാരെയും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി.

ഇയാളെ പിന്തിരിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറായില്ല. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇയാളുടെ കാലിൽ വെടിയുതിർക്കേണ്ടി വന്നു. ഉടൻ തന്നെ ഇയാളെ അദാൻ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കനത്ത സുരക്ഷയിലാണ് പ്രതി ഇപ്പോഴുള്ളത്. കൊലപാതകശ്രമം, ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ