വിമാനത്താവളത്തില്‍ തോക്കുമായെത്തി ആത്മഹത്യാഭീഷണി; മദ്ധ്യവയസ്കന്‍ അറസ്റ്റില്‍ - വീഡിയോ

Published : Nov 06, 2019, 03:17 PM ISTUpdated : Nov 06, 2019, 03:25 PM IST
വിമാനത്താവളത്തില്‍ തോക്കുമായെത്തി ആത്മഹത്യാഭീഷണി; മദ്ധ്യവയസ്കന്‍ അറസ്റ്റില്‍ - വീഡിയോ

Synopsis

സ്വന്തം തലയ്ക്ക് നേരെ ചൂണ്ടിയ തോക്കുമായി വിമാനത്താവളത്തിനുള്ളില്‍ നടന്നുനീങ്ങിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തോക്കുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്ധ്യവയസ്കനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്വന്തം തലയ്ക്ക് നേരെ ചൂണ്ടിയ തോക്കുമായി വിമാനത്താവളത്തിനുള്ളില്‍ നടന്നുനീങ്ങിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. തോക്കുമായി വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

"

കടപ്പാട്: അറബ് ടൈംസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ, എണ്ണ ഉൽപ്പാദനത്തെ ബാധിക്കുമോ?
എംബസി പരിസരത്തേക്ക് പോകരുത്, ഹോട്ടലുകൾ ഒഴിയണം; ഭീഷണി ഒഴിയുന്നില്ല, മുന്നറിയിപ്പുകളുമായി കുവൈത്തിലെയും ബഹ്റൈനിലെയും എംബസികൾ