
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇത്തവണ വിജയായത് അമേരിക്കന്‍ പൗരൻ. കഴിഞ്ഞ ദിവസം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‍സ് സിയില്‍ വെച്ചു നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ നേടിയത്.
ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഫക്രെല്‍ദിന്‍ എല്‍ദിഗെന്‍ അലി സാബെലാണ് മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന്റെ 397-ാം സീരിസില്‍ വിജയിയായത്. ജൂലൈ 22ന് എടുത്ത 0680 നമ്പര്‍ ടിക്കറ്റിലൂടെ അദ്ദേഹത്തെ ഭാഗ്യം തേടിയെത്തുകയായിരുന്നു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇന്നുവരെ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 12-ാമത്തെ അമേരിക്കന്‍ പൗരനാണ് സാബെല്‍. സമ്മാന വിവരം അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് പുറമെ ആഡംബര വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകളും കഴിഞ്ഞ ദിവസം നടന്നു. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് ഹാഷിറിന് നറുക്കെടുപ്പില്‍ ബി.എം.ഡബ്ല്യൂ ആര്‍ 1250 ആര്‍.എസ് മോട്ടോര്‍ ബൈക്ക് സമ്മാനമായി ലഭിച്ചു. ഫൈനസ്റ്റ് സര്‍പ്രൈസ് 509-ാം സീരിസില്‍ 0159 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ആഡംബര ബൈക്ക് സ്വന്തമായത്. മൈക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം തന്റെ സ്വപ്ന വാഹനം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഏതാനും വര്‍ഷങ്ങളായി ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയാണ്. സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
ലെബനാനില്‍ താമസിക്കുന്ന ഫ്രഞ്ച് പൗരൻ എലി ചാമിയാണ് ബിഎംഡബ്ല്യൂ 750 Li xDrive M Sport കാര്‍ നേടിയത്. ജൂലൈ 26ന് എടുത്ത ടിക്കറ്റിലൂടെയായിരുന്നു അദ്ദേഹത്തിനെ ഭാഗ്യം തേടിയെത്തിയത്. ഇന്ന് അന്‍പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് ജന്മദിന സമ്മാനമെന്നവണ്ണം അദ്ദേഹത്തിന്റെ സ്വപ്ന വാഹനം തൊട്ട് തലേദിവസം സ്വന്തമായത്. അപ്രതീക്ഷിതമായ ഈ ജന്മദിന സര്‍പ്രൈസിന് നന്ദി പറയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ