ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധം

Published : Jan 29, 2025, 02:25 PM IST
ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധം

Synopsis

ഹജ്ജ് -ഉംറ തീർത്ഥാടകർ പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിപ്പ്. സൗദി അറേബ്യ പുറപ്പെടുവിച്ച പുതിയ ആരോ​ഗ്യ നിർദേശങ്ങളെതുടർന്നാണിത്.

മനാമ: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ എടുത്തിരിക്കേണ്ട വാക്സിൻ സംബന്ധിച്ച മാർ​ഗനിർദേശങ്ങളിറക്കി ആരോ​ഗ്യ മന്ത്രാലയം. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 

read also : ഇന്ത്യ - ഒമാൻ വ്യാപാര ബന്ധം ശക്തിപ്പെടുത്തും

ഹജ്ജ് -ഉംറ സീസണിനോടനുബന്ധിച്ച് സൗദി അറേബ്യ പുറപ്പെടുവിച്ച പുതിയ ആരോ​ഗ്യ നിർദേശങ്ങളെതുടർന്നാണ് ഈ അറിയിപ്പ്. രാജ്യത്തെ എല്ലാ പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെ ഈ ആരോ​ഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്. കൂടാതെ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അം​ഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഈ സർട്ടിഫിക്കറ്റിന് അഞ്ചു വർഷം വരെ സാധുതയുണ്ടായിരിക്കും.      

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബ പ്രശ്നം, വാക്കേറ്റം അവസാനിച്ചത് വെടിവയ്പിൽ, ഇന്ത്യൻ വംശജയായ ഗൂഗിൾ ജീവനക്കാരി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകരാറ്, തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ തകർന്ന് വിമാനം, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു