ഗള്‍ഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി

Published : Feb 17, 2021, 11:54 PM IST
ഗള്‍ഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി

Synopsis

കൊവിഡ് വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം കണ്ടെത്താനാണ് പുതിയ നടപടി. പരിശോധനയുടെ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം.

ദില്ലി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. തിങ്കളാഴ്‍ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ വെച്ച് മോളിക്യുലാര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിബന്ധന. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്.

കൊവിഡ് വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം കണ്ടെത്താനാണ് പുതിയ നടപടി. പരിശോധനയുടെ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. യാത്ര ചെയ്യുന്നവര്‍ നേരത്തെ തന്നെ വെബ്‍സൈറ്റ് വഴി സെല്‍ഫ് ഡിക്ലറേഷന്‍ പൂരിപ്പിച്ച് നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ സഞ്ചരിച്ചിട്ടുള്ള വിദേശ രാജ്യങ്ങളുടെ അടക്കം വിവരങ്ങളാണ് ഈ ഡിക്ലറേഷനില്‍ ആവശ്യപ്പെടുക.  ഇതിന് പുറമെ ബ്രസീൽ യു.കെ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിലൂടെയുള്ള ട്രാൻസിറ്റ് യാത്രയ്ക്കിടെ ഇവിടെ ഏഴ് മണിക്കൂർ ഇടവേള ഉറപ്പാക്കണം. പരിശോധനക്ക് ആവശ്യമായ സമയം കൂടി കണക്കാക്കിയാണ് ഇത്തരമൊരു നിര്‍ദേശം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ