തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

Published : Nov 06, 2022, 10:35 AM IST
തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

Synopsis

പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച നടത്തിയ വ്യാപക പരിശോധനയില്‍ തൊഴില്‍ നിയമ ലംഘകരായ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചായിരുന്നു സാല്‍മിയിലെ പരിശോധന. ആകെ 127 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തത്. ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ളവരായിരുന്നു (പ്രൈവറ്റ് വിസ) ഇവരില്‍ 93 പേര്‍. ആര്‍ട്ടിക്കിള്‍ 20 വിസയിലുള്ള 19 പേരും. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും തിരിച്ചറിയല്‍ രേഖകളില്ലാത്തവരുമായ 15 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. തൊഴിലുടമകള്‍ രാജ്യത്തെ ലേബര്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

Read also:  പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു
കുവൈത്ത് സിറ്റി: ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാർ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച് രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചുവെന്നും  ഇത് കാണിക്കുന്നതിനായി പഴ്‍സ് പുറത്തെടുമ്പോള്‍ അത് തട്ടിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. തട്ടിപ്പുകാര്‍ രണ്ട് പേരും യുവാക്കളാണ്. ഒരാള്‍ സ്വദേശികളുടെ പരമ്പരാഗത വസ്ത്രത്തിലും മറ്റൊരാള്‍ സ്‍പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് തട്ടിപ്പിനിരയായ പ്രവാസി വ്യക്തമാക്കി.

Read also: കപ്പലില്‍ കൊണ്ടുവന്ന ട്രക്കിന്റെ ഫ്ലോറില്‍ ഒളിപ്പിച്ചിരുന്നത് 32 ലക്ഷം ലഹരി ഗുളികകള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം