
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ആഘോഷിച്ച് കുവൈത്ത്. ആളുകള്‍ പ്രാർത്ഥനകൾ അർപ്പിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തപ്പോൾ, രാജ്യത്തുടനീളമുള്ള കുടുംബങ്ങൾ ബന്ധുക്കളെ സന്ദർശിക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു.
പെരുന്നാൾ, ആഘോഷങ്ങളുടെയും കൂട്ടായ്മയുടെയും സന്തോഷത്തിന്‍റെയും മാത്രമല്ല, വിടപറഞ്ഞ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന ഒരവസരം കൂടിയാണ്. കുടുംബപരവും സാമൂഹികവുമായ ബന്ധങ്ങൾ നിലനിർത്താൻ ഇസ്ലാം വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തങ്ങളുടെ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഖബറിടങ്ങൾ പലരും പെരുന്നാൾ അവധിയില്‍ സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. രാജ്യത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും, ഖബറിടങ്ങളിൽ എത്തിയ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam