സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി, സൗദിയിൽ വിദേശ വീട്ടുജോലിക്കാരുടെ ‘ഹുറൂബ്’ പദവി ശരിയാക്കാം

Published : Aug 08, 2025, 02:38 PM ISTUpdated : Aug 08, 2025, 02:58 PM IST
saudi arabia

Synopsis

സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പദവി ശരിയാക്കാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 

റിയാദ്: സൗദിയിൽ ഹുറൂബ് (തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ) കേസിൽ ഉൾപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി. കഴിഞ്ഞ മെയ് 11 ആണ് മാനവ വിഭവശേഷി മന്ത്രാലയം ഹുറൂബ് ആയ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ പദവി ശരിയാക്കാൻ 2025 നവംബർ 11 വരെ അവസരം നൽകിയത്.

സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പദവി ശരിയാക്കാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ‘മുസാനിദ്’ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് നടപടിക്രമങ്ങൾ സ്വയമേ പൂർത്തിയാക്കുന്നതിലൂടെ പുതിയ തൊഴിലുടമകൾക്ക് ഹുറൂബ് ആയ തൊഴിലാളികളുടെ പദവി ശരിയാക്കാൻ കഴിയും. അതുവഴി തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും സഹായിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

ഈ സംരംഭത്തിലൂടെ മുമ്പ് ജോലിക്ക് ഹാജരാകാത്തവരായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ഇപ്പോഴും രാജ്യത്തിനുള്ളിൽ നിയമവിരുദ്ധമായി താമസിക്കുന്നതുമായ ഗാർഹിക തൊഴിലാളികളെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവരുടെ സേവനങ്ങൾ മറ്റ് തൊഴിലുടമകൾക്ക് കൈമാറുന്നതിലൂടെ തൊഴിൽ വിപണിയെ വ്യവസ്ഥാപിതമാക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം ശ്രമിക്കുന്നത്. നിയമലംഘനങ്ങൾ ഒഴിവാക്കുക, ജോലിക്ക് ഹാജരാകാത്ത ഗാർഹിക തൊഴിലാളികളുടെ നിയമപരമായ അവസ്ഥ ശരിയാക്കുക, അവകാശങ്ങൾ സംരക്ഷിക്കുക, കരാർ ബന്ധങ്ങൾ വ്യവസ്ഥാപിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്