മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര ഖത്തറിൽ മരിച്ചു

Published : Jun 09, 2025, 10:10 PM IST
khalid vadakara

Synopsis

അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ദോഹ: മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര ദോഹയിൽ മരിച്ചു. 66 വയസ്സായിരുന്നു. 35 വർഷമായി ഖത്തറിലുണ്ട്. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​ഗായകനും സം​ഗീത സംവിധായകനുമാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും
എമിറേറ്റ്സ് ഡ്രോ വൈൽഡ്5 ഫലം പ്രഖ്യാപിച്ചു; ​ഗെയിമുകളിൽ മൊത്തം സമ്മാനത്തുക 51,366 ഡോളർ