വിദേശികൾക്ക് യോഗ്യതാ പരീക്ഷ; കര്‍ശന നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍

Published : Jun 10, 2019, 12:13 AM ISTUpdated : Jun 10, 2019, 01:20 AM IST
വിദേശികൾക്ക് യോഗ്യതാ പരീക്ഷ; കര്‍ശന നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍

Synopsis

തൊഴിൽ മേഖലയിൽ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്

കുവൈത്ത് സിറ്റി: കുവൈത്തിൽ 80 തൊഴിൽ മേഖലകളിൽ വിദേശികൾക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഒരോ വർഷവും 20 വീതം മേഖലകളിൽ നടപ്പിലാക്കി നാലുവർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീൽ വ്യക്തമാക്കി.

തൊഴിൽ മേഖലയിൽ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളും പുതിയ നടപടിയിൽ കഴിവ് തെളിയിക്കേണ്ടിവരും. തൊഴിൽവിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക.

പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനിൽ അടിച്ചുനൽകില്ല. നിലവാരമുള്ള തൊഴിൽശക്തിയെ മാത്രം നിലനിർത്തുകയെന്ന നയത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിെൻറ ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്വകാര്യ മേഖലയിലെ അക്കൗണ്ടൻറ് അടക്കം പ്രഫഷനൽ തസ്തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിെൻറ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക.. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാൾ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദ്യോഗസ്ഥർക്ക് തുടർച്ചയായി കോളുകൾ, ഉണ്ടായത് വൻ വാഹനാപകടമോ? മരത്തിൽ തൂങ്ങിക്കിടക്കുന്ന കാർ, ഒടുവിൽ ട്വിസ്റ്റ്
‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ