
റിയാദ്: മദീനയിലെ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) ദീർഘകാലം ബാങ്ക് വിളിച്ചിരുന്ന (മുഅദ്ദിൻ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. വർഷങ്ങളോളം മസ്ജിദുന്നബവിയിൽ മുഅദ്ദിൻ ആയി സേവനം ചെയ്ത വ്യക്തിത്വമാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ. ശ്രുതിമധുരമായ ശബ്ദവും ഭക്തിനിർഭരമായ പാരായണവും കാരണം അദ്ദേഹത്തിെൻറ ബാങ്ക് വിളിയും ഖുർആൻ പാരായണവും ഏറെ പ്രസിദ്ധമായിരുന്നു.
മദീനയിലാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ ജനിച്ചത്. മദീനയിൽ തന്നെയുള്ള സ്കൂളുകളിലാണ് വിദ്യാഭ്യാസം നടത്തിയത്. തൈബ സർവകലാശാലയിൽനിന്ന് ബിരുദം നേടി. 14 വയസുള്ളപ്പോൾ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാൻ തുടങ്ങിയ അദ്ദേഹം പിതാവ് ശൈഖ് അബ്ദുൽ മാലിക് അൽനുഅ്മാെൻറ പാത പിന്തുടർന്ന് മരണം വരെ ആ മഹത്തായ ദൗത്യത്തിൽ തുടർന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam