സൗദിയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Published : Dec 31, 2020, 01:35 PM ISTUpdated : Dec 31, 2020, 02:35 PM IST
സൗദിയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Synopsis

കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് മുമ്പില്‍ കീഴടങ്ങി.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 

ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ചത്. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് മുമ്പില്‍ കീഴടങ്ങി. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില