കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; നിരവധി പേർ പിടിയിൽ

Published : Jul 09, 2025, 11:02 PM IST
drugs

Synopsis

യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ ടെർമിനലുകളിലൂടെയാണ് ലഹരിക്കടത്ത് ശ്രമങ്ങൾ നടന്നത്.

പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, മറ്റ് നിരോധിത മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്നതായി അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇവയെല്ലാം യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു.

കസ്റ്റംസ് ഇൻസ്പെക്ടർമാരുടെ ഉയർന്ന സുരക്ഷാ ബോധവും ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അഡ്മിനിസ്ട്രേഷൻ പ്രശംസിച്ചു. ലഹരിക്കടത്ത് ശ്രമങ്ങളിൽ ഉൾപ്പെട്ടവരെ പിടികൂടുകയും പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ