
റാസല്‍ഖൈമ: കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് 30 പേരെ സുരക്ഷിതമായി രക്ഷപെടുത്തി. അല്‍ റസം സിറ്റിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ്, അഗ്നിശമനസേന, ആംബുലന്‍സ്, മെഡിക്കല്‍ സംഘം തുടങ്ങിയവരെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന 30 പേരെ സുരക്ഷിതമായി പുറത്തിറക്കി. ഇവിടെ അഞ്ച് ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നത് പരിഭ്രാന്തി പരത്തി. എന്നാല്‍ തീയണച്ച ശേഷം സിലിണ്ടറുകള്‍ പുറത്തെത്തിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനുമായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam