യുഎഇയില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം, വീഡിയോ

Published : Jul 11, 2023, 04:34 PM ISTUpdated : Jul 11, 2023, 05:33 PM IST
യുഎഇയില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം, വീഡിയോ

Synopsis

നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ പടര്‍ന്നു പിടിച്ചത്. ഉമ്മുല്‍ഖുവൈനിലെ ഉമ്മുല്‍ തൗബ് ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സിനൊപ്പം, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ സിവില്‍ ഡിഫന്‍സ് സംഘവുമെത്തിയാണ് തീയണച്ചത്. ഫാക്ടറിയില്‍ നിന്നും പരിസരത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. കൂടുതല്‍ വ്യാപിക്കുന്നതിന് മുമ്പ് തന്നെ തീയണയ്ക്കാനായി. സ്ഥലത്ത് തണുപ്പിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Read Also - കുവൈത്തില്‍ മൂന്നിടങ്ങളില്‍ തീപിടിത്തം

 

നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ് 

റിയാദ്: വാഹനങ്ങളിൽ പരിശോധന കർശനമാക്കി സൗദി ഗതാഗത വകുപ്പ് രംഗത്ത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. കഴിഞ്ഞ മാസം 43,429 വാഹനങ്ങളാണ് ഇത്തരത്തിൽ സൗദി പൊതുഗതാഗത അതോറിറ്റി പിടികൂടിയത്.

ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ വാഹനം സർവീസിന് ഉപയോഗിക്കൽ, അതോറിറ്റി അംഗീകരമില്ലാത്ത അലങ്കാര വസ്തുക്കളും സ്റ്റിക്കറുകളും ബസുകൾക്കകത്തും പുറത്തും സ്ഥാപിക്കൽ, ചരക്ക് നീക്കത്തിനുള്ള ഡോക്യുമെന്റ് ഇല്ലാതിരിക്കൽ എന്നിവയാണ് വാഹനങ്ങളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തി നിയമ ലംഘനങ്ങൾ. 

Read Also - സ്വദേശികളെ അവഹേളിക്കുന്ന വീഡിയോ; അറബ് വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍

ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ചരക്ക് ഗതാഗത വാഹനങ്ങളുടെ ഭാഗത്താണ്. ബസുകൾ, ടാക്‌സികൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജൂണിൽ കര ഗതാഗത മേഖലയിൽ 2,14,923 പരിശോധനകളാണ് പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയത്. ഇതിൽ 2,13,266 പരിശോധനകൾ സൗദി രജിസ്‌ട്രേഷനുള്ള ബസുകളിലും ടാക്‌സികളിലും ലോറികളിലുമാണ് നടത്തിയത്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട