ഷാര്‍ജയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

By Web TeamFirst Published Nov 21, 2018, 11:45 PM IST
Highlights

വിവരം ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും സമീപത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീപടരാതെ 40 മിനിറ്റുകൊണ്ട് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. 

ഷാര്‍ജ: ഷാര്‍ജയിലെ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ലെ ഫാക്ടറിയില്‍ രാവിലെയാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള മൂന്ന് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

വിവരം ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും സമീപത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീപടരാതെ 40 മിനിറ്റുകൊണ്ട് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പെര്‍ഫ്യൂമുകളും ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസ വസ്തുക്കളുമാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

click me!