
ഷാര്‍ജ: അല്‍ നഹ്ദയില്‍ 50 നിലകെട്ടിടത്തിന് തീപിടിച്ചു. മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണക്കുന്നതിനായി ഷാര്‍ജ ഡിഫന്‍സ് ടീം രംഗത്തെത്തി. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അബ്‌കോ എന്ന കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കെട്ടിടത്തിന് തീപിടിക്കുന്ന വീഡിയോ
പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് മിനാ ഫയര്‍ സ്റ്റേഷനില്‍ നിന്നും അല്‍ നഹ്ദയില്‍ നിന്നുമുള്ള അഗ്നി ശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ