
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍തോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. 150,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ മാരിറ്റൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read Also - അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ
കർശന ട്രാഫിക്ക് പരിശോധന; പ്രായപൂർത്തിയാകാത്ത 42 പേരുൾപ്പെടെ 61 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രയാപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ. ഡിസംബർ 2 മുതൽ ഡിസംബർ 8 വരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്. ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനുമാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.
കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും നടന്ന ട്രാഫിക് ക്യാമ്പയിനുകളിൽ 18,940 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ വർക്ക് പെർമിറ്റിൻറെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി തങ്ങിയതിന് 14 പേർ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ജുഡീഷ്യറി അന്വേഷിക്കുന്ന 55 വാഹനങ്ങളും പിടിച്ചെടുത്തു. അബോധാവസ്ഥിലായിരുന്ന ഒരാളെയും അധികൃതർ അറസ്റ്റ് ചെയ്തു. കാറുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്കും അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്കും റഫർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ